Connect with us

KERALA

ആലപ്പുഴയിൽ സിപിഎം – സിപിഐ പോര്. കുട്ടനാട്ടില്‍ സിപിഎം വിട്ട് സിപിഐയിലേക്ക് മാറാൻ അപേക്ഷ നല്‍കിയ 222 പേര്‍

Published

on

ആലപ്പുഴ: വീണ്ടും ആലപ്പുഴയിൽ സിപിഎം – സിപിഐ പോര്. കുട്ടനാട്ടില്‍ സിപിഎം വിട്ട് സിപിഐയിലേക്ക് മാറാൻ അപേക്ഷ നല്‍കിയ 222 പേര്‍ക്ക് അംഗത്വം നല്‍കാൻ നാളെ സിപിഐ മണ്ഡലം കമ്മിറ്റി യോഗം ചേരും. മുൻ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാർ ഉള്‍പ്പെടെ പട്ടികയിലുണ്ടെന്നാണ് സിപിഐയുടെ അവകാശവാദമെങ്കിലും ഒരൊറ്റ പ്രവര്‍ത്തകന്‍ പോലും വിട്ടുപോകില്ലെന്നാണ് സിപിഎം കുട്ടനാട് ഏരിയാ സെക്രട്ടറിയുടെ പ്രതികരണം.

കഴിഞ്ഞ പാർട്ടി സമ്മേളനത്തോടെയാണ് പാർട്ടിയിൽ പോര് തുടങ്ങുന്നത്. വിഭാഗീയത രൂക്ഷമായതോടെ ലോക്കല്‍ സമ്മേളനങ്ങളില്‍ പലതിലും ചേരി തിരിഞ്ഞ് തെരഞ്ഞെടുപ്പ് നടന്നു. സമ്മേളനത്തിന് പിന്നാലെ ഏരിയാ കമ്മിറ്റി നേതൃത്വത്തിനെതിരേ ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി.

375 പേരാണ് പാർട്ടിയിൽ നിന്നും രാജിക്കത്ത് നൽകിയത്. ഇതോടെ സംസ്ഥാന നേതൃത്വം ഇടപെട്ടു. അനുനയ ചർച്ചകൾ നടന്നു. പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട് മാസങ്ങൾ പിന്നിടുമ്പോഴാണ് വീണ്ടും സിപിഐയിലേക്കുള്ള കൂറ് മാറ്റം. കുട്ടനാട് ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള തലവടി, മുട്ടാര്‍, രാമങ്കരി, വെളിയനാട്, കാവാലം പഞ്ചായത്തുകളില്‍നിന്ന് സിപിഐയില്‍ ചേരാന് അപേക്ഷ നല്കിയിരിക്കുന്നത് 222 പേരാണ്”

Continue Reading