KERALA
ചാണ്ടി ഉമ്മൻദൈവനാമത്തിൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: ചാണ്ടി ഉമ്മൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ ചോദ്യോത്തര വേളക്ക് ശേഷം 10 മണിയോടെ ദൈവനാമത്തിൽ നിമയമസഭാ ചേംബറിൽ സ്പീക്കർ മുന്‍പാകെ ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്തത്.
പുതുപ്പള്ളി ഹൗസിൽ നിന്നും കുടുംബാംഗങ്ങൾക്കൊപ്പമായിരുന്നു ചാണ്ടി ഉമ്മൻ സഭയിലേത്തിയത്. പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നും 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേത്തുന്നത്.
പ്രതിപക്ഷ നിരയുടെ പിന്‍ഭാഗത്ത് തൃക്കാക്കര എംഎൽഎ ഉമാ തോമസിന് സമീപമായാണ് ചാണ്ടി ഉമ്മന്‍റെ നിയമസഭാ സീറ്റ്. ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ ഇരിപ്പിടം നേരത്തെ എൽജെഡി എംഎൽഎ കെ പി മോഹനന് നൽകിയിരുന്നു.