Connect with us

Gulf

നവ്യാനുഭവം പകർന്ന് ഇന്ററാക്ഷൻ വിത്ത് ഷാഫി ചാലിയം പ്രോഗ്രാം

Published

on

ദോഹ : സമുദായത്തിനെ വെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്തിയ മഹാനായ സി .എച്ച് എന്ന മഹാ പ്രതിഭയുടെ അനുസ്മരണദിനത്തിൽ ഖത്തർ കെഎംസിസി വടകര മണ്ഡലം കമ്മിറ്റി വെള്ളിയാഴ്ച്ച തുമാമ കെഎംസിസി ഹാളിൽ സംഘടിപ്പിച്ച ഇന്ററാക്ഷൻ വിത്ത് ഷാഫി ചാലിയം പ്രോഗ്രാം ശ്രദ്ധേയമായി.റയീസ് മടപ്പള്ളി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഖത്തർ കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അൻവർ ബാബു ഉദ്ഘാടനം നിർവ്വഹിച്ചു.പ്രമുഖ പ്രാസംഗികനും വാർത്ത മാധ്യമങ്ങളിലെ നിറസാന്നിദ്ധ്യവുമായ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം വർത്തമാന കാല രഷ്ട്രീയത്തിൽ മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന്റെ പ്രവർത്തനവും അതോടൊപ്പം സി എച്ച് തന്റെ സമുദായത്തിന്റെ ഉന്നമനത്തിനായി പ്രയത്നിച്ചു നേടിയെടുത്ത നേട്ടങ്ങളെ കുറിച്ചും പകർന്ന പഠന ക്ലാസ് പ്രവർത്തകർക്ക് ആവേശം പകര്‍ന്നു.കൂടാതെ ഖായിദെ മില്ലത്ത് സെന്റർ ഫണ്ട് സമാഹരണാർത്ഥം ക്വാട്ട പൂർത്തീകരിച്ച പഞ്ചായത്ത് മുനിസിപ്പാലിറ്റി കമ്മിറ്റികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും അദ്ധേഹം നിർവ്വഹിച്ചു.പഞ്ചായത്ത് മുനിസിപ്പാലിറ്റി ഭാരവാഹികൾ എക്സിക്യൂട്ടീവ് മെമ്പർമാർ മറ്റു കെഎംസിസി പ്രവർത്തകർ ചടങ്ങിൽ സംബന്ധിച്ചു.കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി അതീഖ് റഹ്‌മാൻ ആശംസയർപ്പിച്ചു . നിസാർ ചാത്തോത്ത് സ്വാഗതവും മഹമൂദ് കുളമുള്ളതിൽ നന്ദിയും പ്രകാശിപ്പിച്ചു.

Continue Reading