Connect with us

Crime

കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ പുതിയ വിവാദങ്ങള്‍ക്ക് പിന്നാലെ തൃശ്ശൂര്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും

Published

on

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ പുതിയ വിവാദങ്ങള്‍ക്ക് പിന്നാലെ തൃശ്ശൂര്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ യോഗത്തില്‍ പങ്കെടുക്കും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കങ്ങളെ നേരിടുന്നതിനുള്ള തന്ത്രങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.
കരുവന്നൂര്‍ വീണ്ടും ചര്‍ച്ചയാകുമ്പോള്‍ ഒരു വിഭാഗം നിശബ്ദത തുടരുന്നത് വിഭാഗീയതയുടെ ഭാഗം എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. തൃശ്ശൂരിലെ വിഭാഗീയത അവസാനിപ്പിക്കാന്‍ കഴിയാത്തതില്‍ സംസ്ഥാന നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ട്. താഴെത്തട്ടിലെ പ്രവര്‍ത്തകരുടെ വിശ്വാസം വീണ്ടെടുക്കുന്നതിനുള്ള നടപടികളും യോഗം ചര്‍ച്ച ചെയ്യും.
അഴീക്കോടന്‍ രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനവും ഇന്ന് തൃശൂരില്‍ എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കെ രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജു, സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്തീന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് വിവരം. വൈകിട്ട് നാലിന് ബഹുജനറാലിയും അഞ്ചിന് പൊതുസമ്മേളനവും നടക്കാനിരിക്കുകയാണ്.”

Continue Reading