Education
13 കാരൻ കത്തെഴുതി വെച്ച് വീട്ടിൽ നിന്ന് ഇറങ്ങി പോയിഞാൻ പോകുന്നു, എന്റെ കളർ പെൻസിലുകൾ എട്ട് എയിൽ പഠിക്കുന്ന സുഹൃത്തിന് നൽകണം

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ കത്തെഴുതി വെച്ച ശേഷം വിദ്യാർഥി വീടുവിട്ടിറങ്ങി. കാട്ടാക്കട ആനക്കോട് അനിശ്രീയിൽ (കൊട്ടാരം വീട്ടിൽ) അനിൽകുമാറിന്റെ മകൻ ഗോവിന്ദനെ(13)യാണ് കാണാതായത്. കള്ളിക്കാട് ചിന്തലയ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ഗോവിന്ദൻ.
‘ഞാൻ പോകുന്നു, എന്റെ കളർ പെൻസിലുകൾ എട്ട് എയിൽ പഠിക്കുന്ന സുഹൃത്തിന് നൽകണം’- എന്ന് കുറിപ്പ് എഴുതി വെച്ച ശേഷമായിരുന്നു കുട്ടി വീടുവിട്ടത്. സംഭവത്തിൽ കാട്ടാക്കട പോലീസ് അന്വേഷണം ആരംഭിച്ചു.
പുലർച്ചെ ആയിരുന്നു ഗോവിന്ദനെ കാണാതായത്. കുടചൂടി കുട്ടി നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. കുട്ടി നടന്ന് പോകുന്ന ദൃശ്യമാണ് കണ്ടെത്തിയത്. പാന്റ്സും ഷർട്ടുമായിരുന്നു വേഷം. പുലർച്ചെ 5.30നുള്ള ദൃശ്യങ്ങളാണ് ഇത്.