Connect with us

KERALA

എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മിഷൻ ചെയർ‌മാനായി നിയമിക്കണമെന്ന ശുപാർശ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് ഗവർണർക്ക് കത്തു നൽകി.

Published

on

തിരുവനന്തപുരം: മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മിഷൻ ചെയർ‌മാനായി നിയമിക്കണമെന്ന സർക്കാർ ശുപാർശ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഗവർണർക്ക് കത്തു നൽകി.

പക്ഷപാത രഹിതമായി പ്രവർത്തിക്കാൻ മണികുമാറിന് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സതീശന്‍റെ കത്ത്. മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനെ തെരഞ്ഞെടുക്കുന്ന സമതിയിലും എസ്. മണികുമാറിനെ നിയമിക്കുന്നതിനെതിരായ വിയോജിപ്പ് രേഖപ്പെടുത്തിയിണ്ടെന്നും സതീശൻ പറയുന്നു. മനദണ്ഡ വിരുദ്ധമായി മണികുമാറിന്‍റെ പേരു മാത്രമാണ് സർക്കാർ സമിതി യോഗത്തിൽ നിർദേശിച്ചതെന്നും ഏകപക്ഷീയമായി ഒരു പേര് അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനം ജനാധിപത്യവിരുദ്ധവും ദുരൂഹവുമാണെന്നും പ്രതിപക്ഷ നേതാവ് ഗവർണർക്കു നൽകിയ കത്തിൽ പറയുന്നു.”

Continue Reading