Connect with us

Entertainment

പവന്‍ കല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേന എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചു.

Published

on

അമരാവതി: നടന്‍ പവന്‍ കല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേന എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചു. ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് പവന്‍ കല്യാണ്‍ ബിജെപി ബന്ധം ഉപേക്ഷിച്ചത്.

ആന്ധ്രപ്രദേശിന്റെ വികസനത്തിന് ടിഡിപിയും ജനസേനയും ഒന്നിക്കേണ്ടത് ആവശ്യമാണെന്ന് പവന്‍ കല്യാണ്‍ ചൂണ്ടിക്കാട്ടി.
ടി.ഡി.പി.ശക്തമായ പാര്‍ട്ടിയാണ്. വികസനത്തിനും സംസ്ഥാനത്തിന്റെ മികച്ച ഭരണ നിര്‍വ്വഹണത്തിനും ആന്ധ്രപ്രദേശിന് ടിഡിപി ആവശ്യമാണ്. ഇന്ന് ടി.ഡി.പി പോരാട്ടത്തിലാണ്. അവര്‍ക്ക് ‘ജനസൈനികരു’ടെ യുവരക്തം ആവശ്യമാണ്. ടിഡിപിയും ജനസേനയും ഒരുമിച്ച് നിന്നാല്‍ വൈ.എസ്.ആര്‍.കോണ്‍ഗ്രസ് മുങ്ങും’, പൊതുയോഗത്തില്‍ സംസാരിക്കവേ പവന്‍ കല്യാണ്‍ പറഞ്ഞു.

അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ചന്ദ്രബാബു നായിഡുവിനെ കഴിഞ്ഞ മാസം പവന്‍ കല്യാണ്‍ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ ജൂലായിയില്‍ ഡല്‍ഹിയില്‍ നടന്ന വിശാല എന്‍ഡിഎ യോഗത്തില്‍ പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടിനെ തന്റെ പാര്‍ട്ടി പിന്തുണയ്ക്കുമെന്ന് പവന്‍ കല്യാൺ പ്രഖ്യാപിച്ചിരുന്നു.

Continue Reading