Connect with us

Crime

ബാലഭാസ്കറിന്‍റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ദുരൂഹതയോ ഗൂഢാലോചനയോ ഉണ്ടെങ്കിൽ കണ്ടെത്തണം

Published

on

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ബാലഭാസ്കറിന്‍റെ പിതാവ് കെ.സി. ഉണ്ണി നൽകിയ ഹർജിയിലാണ് നടപടി. മരണത്തിൽ ദുരൂഹതയോ ഗൂഢാലോചനയോ ഉണ്ടെങ്കിൽ കണ്ടെത്തണമെന്നും മൂന്നു മാസത്തിനകം സിബിഐ റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസ് ബച്ചു കുര്യൻ ഉത്തരവിട്ടു. ബാല ഭാസ്കറിന്‍റെ മരണത്തിൽ ദുരൂഹതയില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടും കോടതി റദ്ദാക്കിയിട്ടുണ്ട്.

2018 സെപ്റ്റംബർ 25നാണ് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ പള്ളിപ്പുറത്തുണ്ടായ അപകടത്തിൽ ബലഭാസ്കർ മരണപ്പെട്ടത്. കാറിലുണ്ടായിരുന്നു ബാലഭാസ്കറിന്‍റെ മൂന്നു വയസുള്ള മകളും മരണപ്പെട്ടിരുന്നു. അപകടത്തിൽ ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയും ഡ്രൈവർ അർജുനും മാത്രമാണ് രക്ഷപ്പെട്ടത്.

അപകടത്തിനു മുൻപ് ബാലഭാസ്കറിനെ ഒരു സംഘം ആളുകൾ മർദിക്കുന്നതായി കണ്ടുവെന്ന് കലാഭവൻ സാജു മൊഴി നൽകിയിരുന്നെങ്കിലും സിബിഐ ഇതു തള്ളിക്കളയുകയായിരുന്നു.

ബാലഭാസ്കറിന്‍റെ സഹപ്രവർത്തകരായിരുന്ന വിഷ്ണു സോമസുന്ദരവും പ്രകാശൻ തമ്പിയും സ്വർണക്കടത്ത് കേസിൽ പിടിയിലായതോടെയാണ് സംഭവത്തിനു പിന്നിൽ സ്വർണക്കടത്ത് മാഫിയയാണോയെന്ന സംശയം ഉയർന്നത്. ഇതേ തുടർന്നാണ് ബാലഭാസ്കറിന്‍റെ പിതാവ് ഹൈക്കോടതിയെ സമീപിച്ചത്.

സംഭവത്തിൽ പല സുപ്രധാന വിവരങ്ങളും സിബിആ മുഖവിലക്കെടുത്ത് അന്വേഷണം നടത്തിയിട്ടില്ലെന്നാണ് ഉണ്ണി ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്. മകന്‍റെ മരണത്തിനു പിന്നിലെ കാരണങ്ങൾ അറിയാൻ പിതാവിന് അവകാശമുണ്ടെന്ന പരാമർശത്തോടെയാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

Continue Reading