Connect with us

NATIONAL

മുംബൈയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ച് ആറ് മരണം നാൽപ്പതിലേറെ പേർക്ക് പരിക്കേറ്റു

Published

on

മുംബൈ: ഗോരോഗാവിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ച് ആറ് മരണം. അപകടത്തിൽ നാൽപ്പതിലേറെ പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഏഴ് നിലകളുള്ള കെട്ടിട്ടത്തിനാണ് തീപിടിച്ചത്.

കെട്ടിടത്തിന്റെ താഴത്തെ നിലയിൽ വ്യാപാര സ്ഥാപനങ്ങളും മറ്റുമാണ് ഉള്ളത്. ഇവിടെ നിന്നാണ് തീപടർന്നതെന്നാണ് സൂചന. അഞ്ച് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. ഇതിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണെന്നാണ് വിവരം.പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു.

Continue Reading