Connect with us

KERALA

പൊൻകുന്നത്ത് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിച്ച് 3 പേർ മരിച്ചു. 2 പേർക്ക് ഗുരുതര പരുക്ക്

Published

on

കോട്ടയം: പാലാ – പൊൻകുന്നം റോഡിൽ കൊപ്രാക്കളം ജങ്ഷനിൽ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിച്ച് ഓട്ടോ യാത്രക്കാരായ 3 പേർ മരിച്ചു. 2 പേർക്ക് ഗുരുതരമായി പരുക്കേറ്റു. തിടനാട് മഞ്ഞാങ്കൽ തുണ്ടത്തിൽ ആനന്ദ്, പളളിക്കത്തോട് അരുവിക്കുഴി സ്വദേശികളായ വിഷ്ണു, ശ്യാംലാൽ എന്നിവരാണ് മരിച്ചത്.

അരുവിക്കുഴി ഓലിക്കൽ അഭിജിത്ത്(23), അരീപ്പറമ്പ് കളത്തിൽ അഭിജിത്ത് (18) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ബുധനാഴ്ച രാത്രി 10.30നായിരുന്നു അപകടം.

പൊൻകുന്നത്ത് നിന്ന് കൂരാലി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ എതിരെ എത്തിയ മഹീന്ദ്ര ഥാർ ജീപ്പ് ദിശതെറ്റി വന്ന് ഇടിക്കുകയായിരുന്നു എന്ന് പ്രദേശവാസികൾ പറഞ്ഞു. ഇളങ്ങുളം സ്വദേശിയുടേതാണ് അപകടത്തിനിടയാക്കിയ ജീപ്പ്. ഓട്ടോയിലുണ്ടായിരുന്നവർ സ്വകാര്യബസ് ജീവനക്കാരാണ്. 3 പേരുടെയും മൃതദേഹങ്ങൾ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊൻകുന്നം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.”

Continue Reading