Crime
പി.ജെ. ജോസഫിനെതിരേ അധിക്ഷേപ പരാമർശങ്ങളുമായി എം.എം. മണി.

ഇടുക്കി: പി.ജെ. ജോസഫ് എം.എല്‍.എ.ക്കെതിരേ അധിക്ഷേപ പരാമർശങ്ങളുമായി മുതിര്‍ന്ന സി.പി.എം. നേതാവും മുന്‍ മന്ത്രിയുമായ എം.എം. മണി. തൊടുപുഴക്കാരുടെ ഗതികേടാണ് പി.ജെ. ജോസഫെന്നും അദ്ദേഹം നിയമസഭയില്‍ കാലുകുത്തുന്നില്ലെന്നും വോട്ടര്‍മാര്‍ ജോസഫിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയില്‍ ഒന്നോ രണ്ടോ തവണയേ വന്നിട്ടുള്ളൂ. കണക്ക് അവിടെയുണ്ട്. മുഖ്യമന്ത്രി വ്യവസായ പാര്‍ക്ക് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴും എം.എല്‍.എ. ഇല്ലായിരുന്നു. ചത്താലും കസേര വിടില്ല. മകനെ ശരിയാക്കുന്നുണ്ടെന്നാ കേട്ടത്. പാരമ്പര്യമായിട്ട് കാര്യങ്ങള്‍ നടത്തിക്കൊള്ളുമല്ലോ. വോട്ട് ചെയ്യുന്നവരെ പറഞ്ഞാല്‍ മതിയല്ലോ. എന്ത് നാണക്കേടാ, നിയമസഭയില്‍ വരാത്തവര്‍ക്ക് വോട്ട് ചെയ്യുന്നത്, എന്നിങ്ങനെയായിരുന്നു എം.എം മണിയുടെ പ്രസംഗം.