Connect with us

NATIONAL

തോട്ടിപ്പണി പൂർണമായും ഇല്ലാതായെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് സുപ്രീംകോടതി

Published

on

ന്യൂഡൽഹി: തോട്ടിപ്പണി പൂർണമായും ഇല്ലാതായെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് സുപ്രീംകോടതി. അഴുക്കു ചാൽ വൃത്തിയാക്കുന്നതിനിടെ മരണപ്പെടുന്നവരുടെ കുടുംബത്തിന് അതാത് സംസ്ഥാന സർക്കാരുകൾ 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി നിർദേശിച്ചു.

ഓവുചാൽ വൃത്തിയാക്കുമ്പോഴുണ്ടാകുന്ന അപകടത്തിൽപ്പെട്ട് സ്ഥിര അംഗവൈകല്യം സംഭവിക്കുന്നവർക്ക് 20 ലക്ഷം രൂപ, മറ്റ് ശാരീരിക വിഷമതകൾ ഉണ്ടായാൽ 10 ലക്ഷം രൂപ വരെ നൽകണമെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ എസ്.രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാർ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്.

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇന്ത്യയിൽ അഴുക്കുചാലുകളും സെപ്റ്റിക് ടാങ്കുകളും വൃത്തിയാക്കുന്നതിനിടെ 347 പേരാണ് മരണമടഞ്ഞത്. ഇതിൽ 40 ശതമാനവും ഉത്തർപ്രദേശ്, തമിഴ്നാട്, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണെന്ന് 2022 ജൂലൈയിൽ ലോക്സഭയിൽ വ്യക്തമാക്കിയ സർക്കാർ കണക്കുകളിലുണ്ട്.”

Continue Reading