NATIONAL
നിരോധനത്തിനെതിരെ പോപ്പുലര്‍ ഫ്രണ്ട് സുപ്രീംകോടതിയെ സമീപിച്ചു.

ന്യൂഡല്‍ഹി: നിരോധനത്തിനെതിരെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സുപ്രീംകോടതിയെ സമീപിച്ചു. യുഎപിഎ ട്രൈബ്യൂണലിന്റെ തീരുമാനത്തെ ചോദ്യംചെയ്താണ് ഹര്‍ജി.
ദേശസുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പോപ്പുലര്‍ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ചത്. രാജ്യവ്യാപകമായ റെയ്ഡിന് പിന്നാലെയായിരുന്നു നടപടി. യുഎപിഎ ട്രൈബ്യൂണല്‍ നിരോധനം ശരിവെക്കുകയും ചെയ്തു. ഇതോടെയാണ് പോപ്പുലര്‍ ഫ്രണ്ട് സുപ്രീംകോടതിയെ സമീപിച്ചത്.
തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സംഘടനയെ നിരോധിച്ചത് എന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ വാദം. എട്ട് അനുബന്ധ സംഘടനകളെ അടക്കം നിരോധിച്ചത് ചോദ്യംചെയ്താണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ സുപ്രീംകോടതി എന്ത് തീരുമാനമെടുക്കും എന്നത് സംഘടനയെ സംബന്ധിച്ച് നിര്‍ണായകമാകും.”