Connect with us

NATIONAL

ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റം.

Published

on

ഭോപ്പാൽ: 11 സംസ്ഥാനങ്ങളിലായി 58 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റം. വോട്ടെണ്ണൽ പുരോഗമിച്ചുകൊണ്ടിരിക്കെ നിർണായകമായ മധ്യപ്രദേശിലടക്കം ബിജെപിക്കാണ് മേൽക്കൈ.

മധ്യപ്രദേശിൽ ശിവ്രാജ് സിങ് ചൗഹാൻ സർക്കാരിന്റെ ഭാവി നിർണയിക്കുന്ന 28 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 14 ഇടങ്ങളിൽ ബിജെപി സ്ഥാനാർഥികൾ ലീഡ് ചെയ്യുകയാണ്. അഞ്ചിടങ്ങളിൽ കോൺഗ്രസാണ് മുന്നിൽ. ഒരിടത്ത് ബിഎസ്പി മുന്നേറുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി മറ്റു മണ്ഡലങ്ങളിലെ ഫലസൂചനകൾ ലഭ്യമാക്കിയിട്ടില്ല.

എട്ടിടത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിൽ ഏഴ് സീറ്റുകളിലും ബിജെപിയാണ് മുന്നിൽ. ഒരിടത്ത് മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ഉത്തർപ്രദേശിൽ ഏഴിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ബിജെപി അഞ്ചു സീറ്റുകളിൽ മുന്നിലാണ്. സമാദ് വാജി പാർട്ടിയും സ്വതന്ത്രനും ഓരോ മണ്ഡലങ്ങളിൽ മുന്നേറുന്നുണ്ട്.

ഓരോ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടന്ന ഛത്തീസ്ഗഢിലും ഹരിയാണയിലും കോൺഗ്രസാണ് മുന്നിൽ. രണ്ട് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടന്ന ജാർഖണ്ഡിൽ ബിജെപിയും കോൺഗ്രസും ഓരോ സീറ്റുകളിൽ മുന്നിലാണ്. കർണാടകയിൽ രണ്ട് മണ്ഡലങ്ങളിലും ബിജെപിയാണ് മുന്നിൽ. അഞ്ചു സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്ന മണിപ്പൂരിൽ ഒരിടത്ത് ബിജെപി ജയിച്ചു. മറ്റൊരിടത്ത് ലീഡ് ചെയ്യുന്നുമുണ്ട്.