KERALA
സിപിഎം റാലിക്ക് ലീഗ് ഇല്ല കോൺഗ്രസിനെ പിണക്കേണ്ടെന്ന് തീരുമാനം

കോഴിക്കോട്∙ സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്‍ലിം ലീഗ് പങ്കെടുക്കില്ല. പ്രത്യേക യോഗം ചേരാതെയാണു വിഷയത്തിൽ ലീഗ് നേതൃത്വം തീരുമാനമെടുത്തത്. പലസ്തീൻ ഐക്യദാർഢ്യം ഒരു രാഷ്ട്രീയ പ്രശ്നമല്ലെന്നും ആരു വിളിച്ചാലും പങ്കെടുക്കാമെന്നുള്ളതാണ് നിലപാടെന്നും ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞത് വലിയ ചർച്ചയായിരുന്നു. പ്രസ്താവന പുറത്തുവന്ന ഉടൻ തന്നെ സിപിഎം ലീഗിനെ റാലിയിലേക്കു ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് കോൺഗ്രസിനെ ചൊടിപ്പിച്ചിരുന്നു. റാലിയിൽ ലീഗ് പങ്കെടുക്കില്ലെന്ന തീരുമാനം കോൺഗ്രസിനെ അറിയിച്ചിട്ടുണ്ട്.
സിപിഎം റാലിയിൽ പങ്കെടുക്കാനുള്ള താൽപര്യം ഇ.ടി.മുഹമ്മദ് ബഷീർ വ്യക്തമാക്കിയതോടെ ലീഗിൽ തന്നെ ഇരു ചേരികൾ രൂപപ്പെട്ടിരുന്നു . കെ എം ഷാജിയെയും എം.കെ മുനീറിനെയും പിൻതുണക്കുന്ന വിഭാഗം സി.പി.എം റാലിയിൽ പങ്കെടുക്കുന്നതിന് എതിരായി. ഈ മാസം 11നു കോഴിക്കോടു നടക്കുന്ന റാലി മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്.