KERALA
കൊച്ചിയിൽ നാവികസേനാ ഹെലികോപ്‌ടർ അപകടത്തിൽപ്പെട്ട് ഒരു മരണം. ഒരാൾക്ക് പരിക്ക്

കൊച്ചി: നാവികസേനാ ഹെലികോപ്‌ടർ അപകടത്തിൽപ്പെട്ട് ഒരു മരണം. കൊച്ചിയിൽ പരിശീലന പറക്കലിനിടെയാണ് സംഭവം. കൊച്ചി നാവിക ആസ്ഥാനത്തെ ഐ എൻ എസ് ഗരുഡ റൺവേയിലാണ് അപകടമുണ്ടായത്
നാവികസേനയുടെ ചേതക് വിമാനമാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. മറ്റൊരു നാവികൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണെന്നും സൂചനയുണ്ട്.