Connect with us

KERALA

ഇയാള്‍ ഉന്നയിക്കുന്ന ആരോപണങ്ങളുടെ അവസ്ഥ നിങ്ങള്‍ക്ക് അറിയാമല്ലോ. വാര്‍ത്തയില്‍ ഇടം പിടിക്കാനുള്ള സുരേന്ദ്രന്റെ താല്പര്യം ഇനിയെങ്കിലും മനസിലാക്കണം.

Published

on

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണത്തില്‍ മറുപടിയുമായി ഷാഫി പറമ്പില്‍ എംഎല്‍എ.

ഇത് സുരേന്ദ്രന്റെ ആരോപണമാണ്. ഇയാള്‍ ഉന്നയിക്കുന്ന ആരോപണങ്ങളുടെ അവസ്ഥ നിങ്ങള്‍ക്ക് അറിയാമല്ലോ. വാര്‍ത്തയില്‍ ഇടം പിടിക്കാനുള്ള സുരേന്ദ്രന്റെ താല്പര്യം ഇനിയെങ്കിലും മനസിലാക്കണം.

ബിജെപിക്കാരില്‍ നിന്ന് രാജ്യസ്‌നേഹം പഠിക്കേണ്ട അവസ്ഥ കോണ്‍ഗ്രസുകാര്‍ക്കില്ല. പണം കടത്തിയതിന് അന്വേഷണം നേരിടുന്നയാളാണ് സുരേന്ദ്രന്‍. വാര്‍ത്തയില്‍ ഇടം പിടിക്കാനുള്ള സുരേന്ദ്രന്റെ അല്പത്തരമാണ് ഇതെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു.

മുഴുവന്‍ വോട്ടുകളും കൗണ്ട് ചെയ്യപ്പെടാത്തത് സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ടാണ്. ഒരുപാട് പ്രോസാസുകള്‍ ഉണ്ട് വോട്ട് രേഖപ്പെടുത്താന്‍. പൂര്‍ണ്ണമായും ജനാധിപത്യപരമായാണ് തെരഞ്ഞെടുപ്പ് നടന്നത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയത് താന്‍ അറിഞ്ഞിട്ടില്ല. ബിജെപി പ്രസിഡന്റ് അല്ല യൂത്ത് കോണ്‍ഗ്രസിന് ഉള്ളിലെ പരാതി അന്വേഷിക്കേണ്ടത്. കെ സുരേന്ദ്രന്‍ തന്നെ ഈ വിവാദം വീണ്ടും പരിശോധിച്ച് മറുപടി പറയണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

കെ സുരേന്ദ്രന്‍ ആത്മപരിശോധന നടത്തണം. നിയമവിദഗ്ദരുമായി ആലോചിച്ച് നിയമനടപടി സ്വീകരിക്കും. മൊബൈല്‍ ആപ്പ് ഇന്റേണലായി ഉണ്ടാക്കിയതാണ്. അത് യൂത്ത്‌കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ ഉണ്ടാക്കിയ ആപ്പ് ആണെന്നും മറ്റൊരു ആപ്പും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.”

Continue Reading