Connect with us

KERALA

ദേശാഭിമാനി വാർത്ത പാർട്ടിക്ക് കളങ്കമുണ്ടാക്കി. മാനുഷിക തെറ്റാണ് സംഭവിച്ചത്

Published

on

തിരുവനന്തപുരം: മറിയക്കുട്ടിക്കെതിരായ ദേശാഭിമാനി വാർത്ത പാർട്ടിക്ക് കളങ്കമുണ്ടാക്കിയെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. മാനുഷിക തെറ്റാണ് സംഭവിച്ചത്. തിരുത്തിയതോടെ പ്രശ്നം തീർന്നു. എന്നാൽ ഇക്കാര്യം ഉയർത്തിപ്പിടിച്ച് പ്രായമായ സ്ത്രീയെ കോടതിയിൽ പോവാൻ പ്രേരിപ്പിക്കുന്നത് വലിയ കഷ്ടമാണെന്നും ഇപി പറഞ്ഞു. നവകേരള സദസ്സിനായി ബസ് വാങ്ങിയ വലിയ കാര്യമല്ല, പ്രതിപക്ഷത്തിന് സമനില നഷ്ടമായിരിക്കുകയാണെന്നും വാങ്ങിയ ബസ് കെഎസ്ആർടിസിക്ക് നൽകുമല്ലോ, പിന്നെ എന്താണ് പ്രശ്നമെന്നും ഇപി ചോദിച്ചു.

കേരള ബാങ്ക് ലീഗ് പങ്കാളിത്തം കോൺഗ്രസിന് വെപ്രാളമുണ്ടാക്കുകയാണ്. മുസ്ലീം ലീഗിന് കിട്ടുന്ന അംഗീകാരം കോൺഗ്രസിന് സഹിക്കുന്നില്ലെന്നും അത് ലീഗുകാർ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസ്സ് നാളെ തുടങ്ങുകയാണ്. പ്രാദേശിക പ്രശ്നങ്ങൾ അറിയാനും പരിഹരിക്കാനുമാണ് ഉദ്ദേശിക്കുന്നത്. ഭരണ നിർവ്വഹണത്തിന്‍റെ പുതു മാതൃക. പുതിയ കേരള സൃഷ്ടിയാണ് ലക്ഷ്യം. ജനങ്ങൾ വലിയ പ്രതീക്ഷയിലാണ് കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി ഇല്ലാത്ത കാലം കേരളത്തിൽ ഉണ്ടായിട്ടുണ്ടോ. കേരളീയത്തിൽ നിന്ന് നേതാക്കൾ വിട്ടുനിന്നെങ്കിലും അണികളും ജനങ്ങളും പങ്കെടുത്തുവെന്നും ഇപി കൂട്ടിച്ചേർത്തു.

Continue Reading