Connect with us

KERALA

മുന്‍ ഡിസിസി പ്രസിഡന്‍റ് എവി ഗോപിനാഥ് നവകേരള സദസിന്‍റെ പ്രഭാതയോഗത്തില്‍

Published

on

പാലക്കാട്: മുന്‍ ഡിസിസി പ്രസിഡന്‍റ് എവി ഗോപിനാഥ് നവകേരള സദസിന്‍റെ പ്രഭാതയോഗത്തില്‍ പങ്കെടുക്കാനെത്തി. സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിനൊപ്പമാണ് ഗോപിനാഥ് യോഗത്തിനെത്തിയത്. താനിപ്പോഴും കോണ്‍ഗ്രസുകാരനാണെന്ന് ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു. ജില്ലാ സെക്രട്ടറി, ഗോപിനാഥിനെ വീട്ടിൽപോയി കൊണ്ടുവരികയായിരുന്നു. വികസനത്തിനൊപ്പമാണ് താന്‍ നില്‍ക്കുന്നതെന്നും സിപിഎമ്മിനൊപ്പം ഇനിയുണ്ടാകുമോയെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും നാട്ടിലെത്തുമ്പോള്‍ വികസന കാര്യം ചര്‍ച്ച ചെയ്യാനുള്ള അവസരം വിനിയോഗിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading