Connect with us

NATIONAL

സോറം പീപ്പിൾസ് മൂവ്‌മെന്റ് നേതാവ് ലാൽ ദുഹോമ മിസോറാം മുഖ്യമന്ത്രിയാകും.

Published

on

മിസോറാം: മിസോറാമിൽ സോറം പീപ്പിൾസ് മൂവ്‌മെന്റ് അധികാരത്തിൽ. വൻ ഭൂരിപക്ഷത്തോടെയാണ് സോറം പീപ്പിൾസ് മൂവ്‌മെന്റ്അധികാരത്തിൽ വരുന്നത്. സോറം പീപ്പിൾസ് മൂവ്‌മെന്റ് നേതാവ് ലാൽ ദുഹോമ മിസോറാം മുഖ്യമന്ത്രിയാകും.

ഇസഡ്പിഎം തരംഗത്തിൽ മുഖ്യമന്ത്രി സോറം തങ്കക്കും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ലാൽ സത്വക്കും കാലിടറി. 2019ൽ മാത്രം തെരഞ്ഞെടുപ്പ് കമ്മിഷനിൽ രജിസ്റ്റർ ചെയ്ത പാർട്ടിക്കാണ് വൻ ജയം. മൂന്ന് ദശാബ്ദത്തിൽ ഏറിയ പങ്കും മിസോറം ഭരിച്ച കോൺഗ്രസ് വീണ്ടും തകർന്നടിഞ്ഞു.

അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ രൂപം കൊണ്ട സോറം പീപ്പിൾസ് മൂവ്മെൻ്റ് മാറ്റം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് വോട്ടർമാർ വിധിയെഴുതിയത്.

ഗോവയിൽ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു ലാൽ ദുഹോമ. ഹിപ്പികൾക്കും മയക്കുമരുന്നു സംഘങ്ങൾക്കുമെതിരെ 80 കളുടെ തുടക്കത്തിൽ നടപടിയെടുത്ത് ശ്രദ്ധേയനായ ലാൽ ദു ഹോമയെ ഇന്ദിരാഗാന്ധി തൻ്റെ സുരക്ഷാ സംഘത്തിൽ കൂട്ടിയിരുന്നു.”

Continue Reading