Connect with us

HEALTH

കൊവിഡ് വ്യാപനത്തിൽ കർശന മുന്നറിയിപ്പുമായി കേന്ദ്രം

Published

on

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിൽ കർശന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. മുൻകരുതൽ നടപടികൾക്ക് ഒരു വീഴ്ചയും വരുത്തരുതെന്നും നിരീക്ഷണം ശക്തമാക്കണമെന്നും സംസ്ഥാനങ്ങൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിൽ കൊവിഡ് കേസുകൾ ഉയരുകയും പുതിയ വകഭേദം കണ്ടെത്തുകയും ചെയ്ത പശ്ചാത്തലത്തിൽ വിളിച്ച യോഗത്തിലാണ് നിർദേശം. എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. രാജ്യത്തെ ആക്ടീവ് കേസുകളിൽ 88 ശതമാനവും നിലവിൽ കേരളത്തിലാണ്.

അതേസമയം, കൊവിഡ് കേസുകളിൽ വർദ്ധനയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട വിധം സാഹചര്യമില്ലെന്നാണ് കേരളത്തിന്റെ വിലയിരുത്തൽ. ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും ആശുപത്രി സംവിധാനങ്ങൾ സജ്ജമാണെന്നുമാണ് കേരളം അറിയിച്ചത്. ആശുപത്രി ജീവനക്കാരും ആശുപത്രിയിലെത്തുന്നവരും കൃത്യമായി മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.കേരളത്തിന് പിന്നാലെ കൊവിഡിന്റെ പുതിയ വകഭേദമായ ജെ.എൻ- 1ഗോവയിലും മഹാരാഷ്‌ട്രയിലും കണ്ടെത്തി. ഗോവയിലെ ചലച്ചിത്ര മേളയ്ക്ക് ശേഷമുള്ള പരിശോധനയിൽ 18 പുതിയ കേസുകൾ കണ്ടെത്തുകയായിരുന്നു. മഹാരാഷ്ട്രയിൽ രോഗലക്ഷണങ്ങളുള്ളവരിൽ നടത്തിയ പരിശോധനയിലാണ് ജെ.എൻ-1 സ്ഥിരീകരിച്ചത്.

Continue Reading