Connect with us

KERALA

പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് തലസ്ഥാനത്ത് കെഎസ്‌യു മാർച്ച്.ജില്ലയിൽ കനത്ത സുരക്ഷ

Published

on

തിരുവനന്തപുരം: നവകേരള സദസ് പ്രതിഷേധക്കാർക്കെതിരെയുള്ള പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് തലസ്ഥാനത്ത് കെഎസ്‌യുവിന്റെ മാർച്ച്. പൊലീസ് ആസ്ഥാനത്തേയ്ക്കാണ് മാർച്ച് നടത്തുന്നത്. രാവിലെ പത്ത് അരയ്ക്കാണ് മാർച്ച് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. പ്രതിഷേധക്കാരെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗൺമാന് എതിരെ നടപടി വേണമെന്നാണ് കെഎസ്‌യുവിന്റെ ആവശ്യം.

നവകേരള സദസ് യാത്രയ്ക്കു നേരെ കരിങ്കൊടി കാട്ടിയ പ്രവർത്തകരെ തല്ലിച്ചതച്ച പൊലീസ് ഗുണ്ടായിസത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കഴി‌ഞ്ഞദിവസം നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചിരുന്നു.

.അതേസമയം, ഇന്ന് നവകേരള സദസ് തിരുവനന്തപുരത്ത് ആരംഭിക്കുകയാണ്. ആറ്റിങ്ങലിൽ പ്രഭാതയോഗവും വാർത്താസമ്മേളനവും നടക്കും. ജില്ലയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Continue Reading