NATIONAL
രാമന്‍ ഹിന്ദുക്കളുടേതു മാത്രമല്ല ലോകത്തിലെ എല്ലാവരുടേതുമാണ്. മതവും ഭാഷയുമൊന്നും നോക്കാതെ ആളുകളെ താഴേത്തട്ടില്‍നിന്നും ഉയര്‍ത്തിക്കൊണ്ടുവരുന്നതിലും രാമൻ ശ്രദ്ധ കൊടുത്തു

പൂഞ്ച് (ജമ്മു കശ്മീര്‍): ഭഗവാന്‍ രാമന്‍ ഹിന്ദുക്കളുടേതു മാത്രമല്ല ലോകത്തിലെ എല്ലാവരുടേതുമാണെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ല. സാഹോദര്യത്തെയും സ്‌നേഹത്തേയും ഐക്യത്തേയും കുറിച്ച് പറഞ്ഞ രാമൻ മതവും ഭാഷയുമൊന്നും നോക്കാതെ ആളുകളെ താഴേത്തട്ടില്‍നിന്നും ഉയര്‍ത്തിക്കൊണ്ടുവരുന്നതിലും രാമൻ ശ്രദ്ധ കൊടുത്തതെന്നും ഫാറൂഖ് അബ്‌ദുല്ല പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ പ്രശംസിച്ച് സംസാരിച്ച ഫാറൂഖ് അബ്‌ദുല്ല ക്ഷേത്ര നിര്‍മാണത്തിനു വേണ്ടി പ്രയത്‌നിച്ച എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്തു. ഈ സാഹോദര്യം നിലനിന്നു പോവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയോധ്യയിലെ രാമൻ ക്ഷേത്രം തുറക്കാനിരിക്കെയാണ് ഫാറൂഖ് അബ്‌ദുല്ലയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നത്.