NATIONAL
അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുക യോഗിരാജ് അരുണിന്റെ ശിൽപ്പം

ന്യൂഡൽഹി: പ്രശസ്ത ശില്പിയും മെെസൂരു സ്വദേശിയുമായ യോഗിരാജ് അരുണിന്റെ ശില്പമാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുക. ക്ഷേത്ര ട്രസ്റ്റ് വോട്ടെടുപ്പിലൂടെയാണ് വിഗ്രഹം തിരഞ്ഞെടുത്തത്. കേന്ദ്രമന്ത്രി പ്രഹ്‌ലാദ് ജോഷിയാണ് ഇക്കാര്യം സോഷ്യൽ മീഡിയ പേജുകളിലൂടെ അറിയിച്ചത്.കുട്ടികർഷകർക്ക് അഞ്ച് ലക്ഷം രൂപ നൽകി, എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കാം; ഇതേ അനുഭവം തനിക്കുമുണ്ടായിട്ടുണ്ടെന്ന് ജയറാം
ശ്രീരാമനും ലക്ഷ്മണനും സീതയും ഹനുമാനും ഒരുമിച്ചുള്ള ശിൽപമാണ് ഒരുക്കിയിരിക്കുന്നത്. അഞ്ചടിയോളം ഉയരമുള്ള പ്രധാനമൂർത്തി രാംലല്ലയുടെ (ബാലനായ രാമൻ) മൂന്ന് ശിൽപ്പങ്ങളാണ് തയ്യാറാക്കിയിരുന്നത്. കൃഷ്ണശിലയിലും വെള്ള മക്രാന മാർബിളിലും അടക്കം മൂന്ന് ശിൽപ്പങ്ങൾ കൊത്തിയെടുത്തതിൽ ഒരെണ്ണം തിരഞ്ഞെടുക്കുകയായിരുന്നു