KERALA
രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനില്‍ക്കുന്നതില്‍ ആശ്വാസമുണ്ട്

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനില്‍ക്കുന്നതില്‍ ആശ്വാസമുണ്ടെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമക്ഷേത്രത്തിന് ആരും എതിരല്ല. എല്ലാ മതവിഭാഗങ്ങള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ പ്രധാനമാണ്. അതിനെ എല്ലാവരും ബഹുമാനിക്കേണ്ടതുമാണ്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വന്ന രാമക്ഷേത്രത്തെ മുസ്ലീങ്ങള്‍ അംഗീകരിക്കുന്നു. എന്നാൽ ക്ഷേത്ര ഉദ്ഘാടനം ബിജെപി രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് എല്ലാവർക്കും മനസിലായി. ഇതുകൊണ്ടാണ് കോൺഗ്രസ് അടക്കമുള്ളവർ ചടങ്ങിൽ നിന്നും വിട്ടുനിൽക്കുന്നത് ആശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.