KERALA
പ്രതാപന് വോട്ട് അഭ്യർഥിച്ച് പ്രത്യക്ഷപ്പെട്ട ചുവരെഴുത്ത് മായ്പ്പിച്ചു.ചിഹ്നം മാത്രം എഴുതാൻ പ്രവർത്തകർക്ക് നിർദ്ദേശം

തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ടി.എൻ. പ്രതാപന് വോട്ട് അഭ്യർഥിച്ച് പ്രത്യക്ഷപ്പെട്ട ചുവരെഴുത്ത് മായ്പ്പിച്ചു. ടിഎൻ പ്രതാപൻ തന്നെയാണ് പ്രവർത്തകരോട് ചുവരെഴുത്ത് മായ്ക്കാൻ ആവശ്യപ്പെട്ടത്. ചിഹ്നം മാത്രം എഴുതാനാണ് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയതെന്നും പേരെഴുതിയത് ശരിയായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എഐസിസി പ്രഖ്യാപനം ഉണ്ടാകാതെ എവിടെയും പേരെഴുതരുത് എന്ന് പ്രവർത്തകർക്ക് കർശന നിർദ്ദേശം നൽകിയെന്നും പ്രതാപൻ അറിയിച്ചു.”പ്രതാപൻ തുടരും പ്രതാപത്തോടെ, യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപനെ വിജയിപ്പിക്കണം”- എന്നായിരുന്നു വെങ്കിടങ്ങ് സെന്‍ററിലാണ് ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.