Connect with us

KERALA

യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആലപ്പുഴകലക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം ജില്ലാ പ്രസിഡന്റിനെ പൊലീസ് വളഞ്ഞിട്ട് തല്ലി

Published

on

ആലപ്പുഴ: യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂത്തിലിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആലപ്പുഴകലക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. നഗരസഭ മന്ദിരത്തിലേക്ക് ഇരച്ചു കയറിയ പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിവീശി. ജലപീരങ്കിയും പ്രയോഗിച്ചു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് പ്രവീണിനെ പൊലീസ് വളഞ്ഞിട്ട് തല്ലി. പ്രവീണിന്‍റെ തലയ്ക്ക് ഗുരുതരമായിപരുക്കേറ്റു. വനിതാ പ്രവർത്തകയ്ക്കും ലാത്തിക്കടിയേറ്റു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് പരുക്കേറ്റ പ്രവർത്തകരുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രി ജംഗ്ഷനിൽ റോഡ് ഉപരോധിച്ചു.

Continue Reading