NATIONAL
പ്രധാനമന്ത്രി മോദി തൃപ്രയാര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി; മീനൂട്ട് വഴിപാട് നടത്തി

തൃപ്രയാര്‍ :സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹത്തില്‍ പങ്കെടുത്തശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി തൃപ്രയാര്‍ ക്ഷേത്രത്തിലെത്തി. ക്ഷേത്ര ദര്‍ശനത്തിന് ശേഷം മീനൂട്ട് വഴിപാടും നടത്തിയശേഷമാകും പ്രധാനമന്ത്രി അവിടെ നിന്നും തിരിക്കുക. ഒരു മണിക്കൂറോളം അവിടെ ചെലവഴിക്കുമെന്നാണ് അറി യിച്ചിട്ടുള്ളത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രദേശത്ത് കനത്ത് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഗുരുവായൂരില്‍ നിന്നും വലപ്പാട് സ്‌കൂള്‍ ഗ്രൗണ്ടിലെത്തിയ പ്രധാനമന്ത്രിഅവിടെ നിന്നും കാറിലാണ് തൃപ്രയാര്‍ രാമസ്വാമി ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തില്‍ വേദപഠനം നടത്തുന്നവരുടെ വേദാര്‍ച്ചനയിലും പങ്കെടുത്തു. അതിനുശേഷം കൊച്ചിയിലേക്ക് തിരിക്കും.
വലപ്പാട് നിന്നും തൃപ്രയാര്‍ ക്ഷേത്രത്തിലേക്കുള്ള രണ്ട് മണിക്കൂര്‍ കാറിലാണ് പ്രധാനമന്ത്രി സഞ്ചരിച്ചത്. അദ്ദേഹത്തെ കാണുന്നതിനായി ഈ സമയം നിരത്തില്‍ ജനം തടിച്ചുകൂടുകയും ചെയ്തിരുന്നു.