KERALA
സംസ്ഥാനത്ത് അന്തിമവോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിൽ 5,74,175 പുതിയ വോട്ടർമാർ. ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറം ജില്ലയിൽ

തിരുവനന്തപുരം: ലോകസ്‌ഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് അന്തിമവോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിൽ 5,74,175 പേരാണ് പുതിയ വോട്ടർമാർ. ആകെ വോട്ടർമാരുടെ 0 2,70, 99, 326 .
ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറം ജില്ലയിലാണ്. അവിടെ വോട്ടർമാരുടെ എണ്ണം 32,79,172 ആണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടികയിൽ നിന്ന് 3.75 ആളുകളെ ഒഴിവാക്കിയിട്ടുണ്ട്.
അന്തിമവോട്ടർ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും ഇനിയും പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു.”