Connect with us

KERALA

ഗാനമേള സംഘം സഞ്ചരിച്ച പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

Published

on

പത്തനംതിട്ട: പത്തനംതിട്ടയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. പത്തനംതിട്ട-കോഴഞ്ചേരി റോഡിൽ പുന്നലത്ത് വച്ചായിരുന്നു സംഭവം. പച്ചക്കറി ലോറിയും ഗാനമേള സംഘം സഞ്ചരിച്ച പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം. കുട്ടനാട് കണ്ണകി ക്രിയേഷൻസ് ഗാനമേള ട്രൂപ്പിന്റെ ലൈറ്റ് ആൻഡ് സൗണ്ട് വാഹനമാണ് ലോറിയുമായി കൂട്ടിയിടിച്ചത്.

ഗാനമേള ട്രൂപ്പിന്റെ വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. കോഴഞ്ചേരിയിൽ നിന്നും പത്തനംതിട്ട ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. പുന്നപ്ര സ്വദേശികളുടേതാണ് പിക്കപ്പ് വാഹനം.
സീതത്തോട് നടന്ന പരിപാടിക്ക് ശേഷം മടങ്ങിപ്പോകുകയായിരുന്നു ഗാനമേള സംഘം.

Continue Reading