Gulf
ഹജ്ജ് തീർത്ഥാടനം; കോഴിക്കോട് നിന്നുള്ള അമിത ചാർജജ് പിൻവലിക്കണം. ഗപാഖ്.

കോഴിക്കോട് വിമാത്താവളം വഴി ഹജ്ജ് തീർത്ഥാടനത്തിന് പോകുന്നവരിൽ നിന്ന് കൊച്ചി, കണ്ണൂർ എയർപോർട്ട് വഴി യാത്ര ചെയ്യുന്നവരെക്കാൾ ഇരട്ടിയോളം ചാർജ്ജ് ഈടാക്കാനുള്ള എയർ ഇന്ത്യയുടെ നീക്കം ഏറെ പ്രതിക്ഷേധാർഹവും കോഴിക്കോട് വിമാനത്താവള പുരോഗതിക്കും ഏറെ പ്രതിസന്ധിയുണ്ടാക്കുമെന്നുംപ്രസ്തുത നീക്കത്തിൽ നിന്നും എയർ ഇന്ത്യ പിന്മാറണമെന്നും ഗൾഫ് കാലിക്കറ്റ് എയർ പാസ്സഞ്ചേഴ്സ് അസോസിയേഷൻ ഖത്തർ അഭിപ്രായപ്പെട്ടു.
ഈ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമായാന മന്ത്രി, എയർ ഇന്ത്യ മാനേജ്മെൻ്റ് എന്നിവർക്ക് കത്തയക്കുകയും സംസ്ഥാന ഹജ്ജ് കാര്യമന്ത്രി വി. അബ്ദുൽ റഹ്മാൻ മലപ്പുറം എം പി. അബ്ദുസ്സമദ് സമദാനി എന്നിവരുടെ ശ്രമങ്ങൾക്ക് പിന്തുണയും പ്രഖ്യാപിച്ചു.
ഓൺലൈൻ യോഗത്തിൽ പ്രസിഡൻ്റ് കെ.കെ. ഉസ്മാൻ, ജന.സെക്രട്ടറി ഫരീദ് തിക്കോടി, ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ റഊഫ് കൊണ്ടോട്ടി, അമീൻ കൊടിയത്തൂർ, സുബൈർ ചെറുമോത്ത്,
ഹബീബുറഹ്മാൻ കിഴിശ്ശേരി, കരീം ഹാജി മേമുണ്ടെ, കോയ കൊണ്ടോട്ടി, ഗഫൂർ കോഴിക്കോട്, അൻവർസാദത്ത് ടി.എം.സി, മശ്ഹൂദ് തിരുത്തിയാട്, ശാഫി മൂഴിക്കൽ, മുസ്തഫ എലത്തൂർ, അൻവർ ബാബു വടകര എന്നിവർ പങ്കെടുത്തു.