Gulf
സംസ്‌കൃതി ഖത്തർ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വക്ര: സംസ്കൃതി വക്ര ഏഷ്യൻ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ഖത്തർ സംസ്കൃതി പ്രസിഡന്റ് അഹമ്മദ് കുട്ടി നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ശിഹാബ് തുണേരി അധ്യക്ഷത വഹിച്ചു. സംസ്കൃതി ജനറൽ സെക്രട്ടറി ജലീൽ കാവിൽ, ലോക കേരള സഭാ അംഗം സുനിൽ കുമാർ, സോഷ്യൽ വിങ് കൺവീനർ സന്തോഷ് ഓ കെ , വനിതാ വേദി പ്രസിഡന്റ് പ്രതിഭാ രതീഷ് എന്നിവർ ആശംസകൾ അറിയിച്ചു.ഏഷ്യൻ മെഡിക്കൽ സെന്ററിനുവേണ്ടി മാർക്കറ്റിംഗ് ഹെഡ് റിനു ജോസഫ് സംസ്കൃതിയുടെ ഉപഹാരം ജനറൽ സെക്രട്ടറി ജലീൽ ഏ കാവിൽ നിന്നും ഏറ്റുവാങ്ങി.യൂണിറ്റ് സെക്രട്ടറി ചാക്കോ ജോസഫ് സ്വാഗതവും മെഡിക്കൽ ക്യാമ്പ് കമ്മിറ്റി കൺവീനർ റിജോ റോയ് നന്ദിയും പറഞ്ഞു

.വക്രയിലും ഖത്തറിന്റെ മറ്റു പ്രദേശങ്ങളിൽ നിന്നുമായി വനിതകൾ ഉൾപ്പെടെ 500 ഓളം ആളുകൾ ക്യാമ്പിന്റെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി. നല്ല തോതിൽ വനിതകളുടെ സാന്നിധ്യം ഉണ്ടായിരുന്നതിനാൽ അവർക്കായി പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.