KERALA
ജനവാസ മേഖലയിലിറങ്ങിയ കാട്ടാന മാനനന്തവാടിയിൽ ഭീതി പരത്തുന്നു.

മാനന്തവാടി: ജനവാസ മേഖലയിലിറങ്ങിയ കാട്ടാന മാനനന്തവാടിയിൽ ഭീതി പരത്തുന്നു. കോടതി വളപ്പിൽ കയറിയ ഒറ്റയാൻ കെ എസ് ആർ ടി സി ഡിപ്പോയുടെ സമീപത്തേക്ക് നീണ്ടി.വനംവകുപ്പും പൊലീസും സ്ഥലത്തുണ്ട്.
മാനന്തവാടിയിലെ സ്‌കൂളുകൾക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സ്‌കൂളിലെത്തിയ കുട്ടികളെ സുരക്ഷിതരാക്കണമെന്നും, വീട്ടിൽ നിന്ന് ഇറങ്ങാത്തവർ പുറപ്പെടരുതെന്നുമാണ് നിർദേശം. റേഡിയോ കോളർ ഘടിപ്പിച്ച ആന കർണാടക മേഖലയിൽ നിന്നെത്തിയതാണെന്നാണ് റിപ്പോർട്ടുകൾ.
അതിനിടെ മലപ്പുറം എടക്കര ടൗണിൽ കാട്ടുപോത്തിറങ്ങി. പുലർച്ചെ നാല് മണിയോടെയാണ് കാട്ടുപോത്തിറങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ടൗണിൽ നിന്ന് ഓടിച്ചു. സ്വകാര്യ മേഖലയിൽ നിന്ന് വനത്തിലേക്ക് കയറ്റാൻ ശ്രമം തുടരുന്നു.