Crime
കാലിക്കറ്റ് എന്‍.ഐ.ടി യില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു.
കോഴിക്കോട്: മുക്കം കാലിക്കറ്റ് എന്‍.ഐ.ടി യില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു. ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലി കമ്മ്യൂണിക്കേഷന്‍ നാലാം വര്‍ഷ വിദ്യാര്‍ഥി വൈശാഖ് പ്രേംകുമാറിന്റ ഒരു വര്‍ഷത്തേക്കുള്ള സസ്‌പെന്‍ഷന്‍ നടപടിയാണ് വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് പിന്‍വലിച്ചത്. വൈശാഖ് നല്‍കിയ അപ്പീലില്‍ ഹിയറിങ്ങിന് വിളിക്കുന്നത് വരെയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്.
എന്‍.ഐ.ടിയ്ക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഈ മാസം നാല് വരെയാണ് അവധി. വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ചിന്റെയും സംഘര്‍ഷത്തിന്റേയും പശ്ചാത്തലത്തില്‍ ആണ് അവധി.”
