KERALA
എസ്എൻസി ലാവ്ലിൻ കേസിൽ ശിക്ഷിക്കപ്പെട്ട റിട്ട. കെഎസ്ഇബി ചീഫ് എൻജിനീയർ അന്തരിച്ചു

തിരുവനന്തപുരം: എസ്എൻസി ലാവ്ലിൻ കേസിൽ ശിക്ഷിക്കപ്പെട്ട റിട്ട. കെഎസ്ഇബി ചീഫ് എൻജിനീയർ കസ്തൂരിരങ്ക അയ്യർ (82) അന്തരിച്ചു. ലാവ്ലിൻ കേസിൽ ശിക്ഷ ഇളവു ചെയ്യണമെന്നു ആവശ്യപ്പെട്ട് ആറര വർഷം മുൻപ് കോടതിയിൽ ഹർജി നൽകി കാത്തിരിക്കുകയായിരുന്നു അദ്ദേഹം.
2017ൽ കോടതിയിൽ ശിക്ഷാവിധി കേട്ട ശേഷം ‘എൻ്റെ പിഴ, എൻ്റെ പിഴ, എൻ്റെ വലിയ പിഴ’ എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.ആറര വർഷം മുൻപ് അദ്ദേഹം കോടതിയിൽ സമർപ്പിച്ച ഹർജി ഇപ്പോഴും തീർപ്പാക്കാതെ നിലനിൽക്കുകയാണ്. 38 തവണയിലേറെയായി സുപ്രീം കോടതി ലാവ്ലിൻ കേസ് മാറ്റിവയ്ക്കുകയാണ്. കഴിഞ്ഞദിവസം രാത്രി കരമന നാഗമയ്യാ സ്ട്രീറ്റിലെ വസതിയിൽ വച്ചാണ് കസ്തൂരിരങ്ക അയ്യർ മരണപ്പെട്ടത്.