KERALA
മലയാറ്റൂരിൽ കുട്ടിയാന കിണറ്റിൽ വീണു. കിണറിനു സമീപം കാട്ടാനക്കൂട്ടം നിലയുറപ്പിച്ചു

കൊച്ചി: മലയാറ്റൂരിൽ കുട്ടിയാന കിണറ്റിൽ വീണു. കിണറിനു സമീപം കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്നു രാവിലെ ഇല്ലിത്തോടിൽ റബ്ബർതോട്ടത്തിലെ കിണറ്റിലാണു കുട്ടിയാന വീണത്.
കിണറിനടുത്ത് കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുന്നത് ആദ്യം കണ്ട നാട്ടുകാരാണ് വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്. തുടർന്ന് ഉദ്യോഗസ്ഥർ അവിടെ എത്തിയെങ്കിലും കാട്ടാനക്കൂട്ടം കിണറിനു ചുറ്റം നിലയുറപ്പിച്ചിരിക്കുന്നതിനാൽ തന്നെ ഇതുവരെ കിണറിനടുത്തെത്താൻ അവർക്ക് സാധിച്ചിട്ടില്ല.