KERALA
സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് വനിത ഡ്രൈവർ മരിച്ചു.

സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് വനിത ഡ്രൈവർ മരിച്ചു.
പത്തനംതിട്ട: മണിയാർ കൊടുമുടി തെക്കേക്കരയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഓട്ടോ ഡ്രൈവറായ അനിത (35) ആണ് മരിച്ചത്. സ്കൂൾ കുട്ടികൾക്കു പരുക്കില്ല.
ഇന്ന് രാവിലെയാണ് അപകടം. കൊടുമുടി തെക്കേക്കരയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിയുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചു തന്നെ അനിത മരിച്ചു. ആകാശ് (15), അശ്വിൻ (12), പുതുപ്പറമ്പിൽ സിന്ധുവിന്‍റെ മകൾ വിജി (16), മരണപ്പെട്ട അനിതയുടെ മകൻ ആൾട്രിൻ (15) എന്നിവരാണ് ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടവർ. ഇവർ നാലു പേരും ചിറ്റാർ ജിഎച്ച്എസ്എസിലെ വിദ്യാർഥികളാണ്.