Entertainment
രുഗ്മിണി ദേവി അരുണ്ഡേൽ പുരസ്കാരം സമ്മാനിച്ചു.

കണ്ണൂർ :ഭാരതീയ നൃത്തകലയായ ഭരതനാട്യത്തിന് പുതിയ രൂപഭാവങ്ങൾ നൽകിയ രുഗ്മിണി ദേവി അരുണ്ഡേലിന്റെ സ്മരണയ്ക്കായി ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം വിതരണം ചെയ്തു
ഡോ. സുമിതാ നായർ , ഡോ. വിഷ്ണു കാലർപ്പണ ,
ഡോ.വി.കുമാർ ,
കലാശ്രീ സതീശൻ കണ്ണൂർ,
വി ഷീല എന്നിവരാണ് പുരസ്കാരം പത്മശ്രീ മീനാക്ഷി ഗുരുക്കളിൽ നിന്ന് ഏറ്റ് വാങ്ങിയത്
ഇതുപത്തിഅയ്യായിരം രൂപയും, പ്രശസ്തിപത്രവും , ചിത്രകാരൻ അനൂട്ടി രൂപകൽപന ചെയ്ത ശീൽപ്പവുമാണ് പുരസ്കാരം
ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂരിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേരള ഫോക് ലോർ അക്കാദമി സിക്രട്ടറി എ വി അജയകുമാർ , സിനിമാ നടൻ സുശീൽ കുമാർ തിരുവങ്ങാട്, ഗുരു സന്യാസി സുഖാകാൾ സരശ്വതി, തിരകഥാകൃത്ത് അജിത്ത് സായ് ,
നർത്തകി സീത ശശീധരൻ , വണ്ടർ ബുക്ക് ഓഫ് റെക്കാർഡ് ജേതാവ് റഹീന കൊളത്തറ, സുലൈമാൻ പഴയങ്ങാടി , പള്ള്യൻ പ്രമോദ്, വി ഡി ബിന്റോ ,
ഷാഹിറ ജാഫർ , സമീറ തയ്യിൽ, സിന്ധു ടീച്ചർ, രേഖ സജയ്
എന്നിവർ പങ്കെടുത്തു.
കാഥികൻ മോഹൻ ദാസ് പാറാൽ സ്വാഗതവും, വിദ്യാഭ്യാസ പ്രവർത്തക സഞ്ജന രാജീവ് നന്ദിയും പറഞ്ഞു. തുടർന്ന് പൂമരം കലാകാരുടെ ക്ലാസിക്ക് ഡാൻസും , കമ്പിൽ ഫ്രീലാന്റ് മ്യൂസികിന്റെ സംഗീത പെരുപ്പും അരങ്ങേറി