KERALA
പാലയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി

കോട്ടയം: പാലാ പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം.
അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. അകലക്കുന്നം ഞണ്ടുപാറ സ്വദേശി ജയ്‌സണും ഭാര്യയും മൂന്ന് കുട്ടികളുമാണ് മരിച്ചത്.
ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം ജയ്‌സണ്‍ തോമസ് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.”