Connect with us

Crime

മോൻസൻ പുരാവസ്തു തട്ടിപ്പ് കേസ്: കെ. സുധാകരനെ കൂട്ടുപ്രതിയാക്കി കുറ്റപത്രം

Published

on

കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസിൽ കെപിസിസ പ്രസിഡന്‍റ് കെ സുധാകരനെ കൂട്ടുപ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു. അദ്ദേഹത്തിനെതിരെ ഗൂഢാലോചനാക്കുറ്റവും ചുമത്തി.

സുധാകരന് പുറമേ മോൻസൺ മാവുങ്കലും എബിൻ എബ്രഹാമുമാണ് ക്രൈംബ്രാഞ്ചിന്‍റെ പ്രതിപ്പട്ടികയിലുള്ളത്. പരാതിക്കാർ മോൻസൺ മാവുങ്കലിന് 25 ലക്ഷം രൂപ നൽകിയെന്നും അതിൽ 10 ലക്ഷ‍ം രൂപ സുധാകരന് കൈമാറിയെന്നുമാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തി സുധാകരനെ ചോദ്യം ചെയ്തിരുന്നു.

Continue Reading