Connect with us

KERALA

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കേസ് കൊടുക്കുമെന്ന് പത്മജ.കെ. മുരളീധരന്‍റെ പരാമർശം ഗൗരവകരമായി കാണുന്നില്ല

Published

on

തിരുവനന്തപുരം: ബിജെപി അംഗത്വമെടുത്തതിന്‍റെ പേരിൽ തന്നെ രൂക്ഷമായി വിമർശിച്ച യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കേസ് കൊടുക്കുമെന്ന് പത്മജ. കരുണാകരന്‍റെ മകളല്ല താനെന്ന് പറഞ്ഞതിലൂടെ തന്‍റെ അമ്മയെയാണ് അയാൾ പറഞ്ഞത്. മാത്രമല്ല വഴിയില്‍ തടയുമെന്നൊക്കെ പറഞ്ഞു. അതുകൊണ്ടൊന്നും പേടിക്കുന്ന ആളല്ല താനല്ലെന്നും പരാക്രമം സ്ത്രീകളോട് വേണ്ടെന്നും പത്മജ പറഞ്ഞു.

കെ. മുരളീധരന്‍റെ പരാമർശം ഗൗരവകരമായി കാണുന്നില്ലെന്നും പത്മജ പറഞ്ഞു. ഇന്ന് പറയുന്നത് മുരളീധരൻ നാളെ മാറ്റിപ്പറയും. പല പല പാർട്ടികൾ മാറിവന്നയാളാണ് മുരളീധരൻ. ഇതെല്ലാം വോട്ടിനു വേണ്ടി പറയുന്നതാണെന്നും വർക്ക് ഫ്രം ഹോം പരാമർശം നടത്തിയത് അനിയനായിരുന്നെങ്കിൽ അടികൊടുത്തേനെയെന്നും പത്മജ പറഞ്ഞു. വ്യക്തി ജീവിതത്തേയും രാഷ്ട്രീയ ജീവിതത്തേയും രണ്ടായി കാണണമെന്നാണ് ആഗ്രഹമെന്നും അവര്‍ പറഞ്ഞു.

Continue Reading