Connect with us

Uncategorized

ബിഡിജെഎസ് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള 2 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

Published

on

കോട്ടയം: ബിജെപി സഖ്യകക്ഷിയായ ബിഡിജെഎസ് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള 2 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു പ്രഖ്യാപനം.

ചാലക്കുടിയില്‍ കെഎ ഉണ്ണികൃഷ്ണനും മാവേലിക്കരയില്‍ ബൈജു കലാശാലയുമാണ് സ്ഥാനാര്‍ഥികള്‍. പാര്‍ട്ടി മത്സരിക്കുന്ന കോട്ടയം, ഇടുക്കി സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. 2 ദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

കോട്ടയത്ത് തുഷാര്‍ സ്ഥാനാര്‍ഥിയാവുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മാവേലിക്കരയിൽ കെപിഎംഎസ് നേതാവായിരുന്ന ബൈജു കലാശാലയാണ് പ്രഥമപരിഗണന. ചാലക്കുടിയിൽ റബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനാന്‍ കെഎ ഉണ്ണികൃഷ്ണനും ഉടുംമ്പന്‍ചോലയിൽ‌ മുന്‍ എംഎൽഎ മാത്യു സ്റ്റീഫന്‍റെ പേരുമാണ് പരിഗണനയിലുള്ളത്.

Continue Reading