Connect with us

Uncategorized

വയനാട്ടിലെ ഹൈസ്കൂൾനിയമന ഉത്തരവ് ഉടൻ നടപ്പാക്കണം; റാണി ജോർജിന് സുുപ്രീംകോടതി മുന്നറിയിപ്പ്ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ പ്രിൻസിപ്പൽ സെക്രട്ടറിയെ ജയിലിൽ അയക്കുമെന്ന് മുന്നറിയിപ്പ്

Published

on

ന്യൂഡൽഹി: വയനാട്ടിലെ ഹൈസ്കൂൾ അധ്യാപിക നിയമനത്തിൽ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കടുത്ത നിയനടപടയിലേക്ക് പോകുമെന്ന് സുപ്രീംകോടതി. പത്താം തീയതിക്കുള്ളിൽ ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ജയിലിൽ അയക്കുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകി.

വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർ‌ജ് പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യം നടത്തിയെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. വയനാട്ടിലെ ഹൈസ്കൂൾ മലയാളം അധ്യാപക നിയമനത്തിൽ ഉത്തരവ് മനഃപൂർവ്വം നടപ്പാക്കിയില്ലെന്ന ആരോപണത്തിൽ സുപ്രീംകോടതി റാണി ജോർജിന് കോടതി അലക്ഷ്യ നോട്ടീസ് അയച്ചിരുന്നു.

അവിനാശ് പി, റാലി പി.ആർ, ജോൺസൺ ഇ.വി, ഷീമ എം എന്നിവരെ വയനാട് ജില്ലയിലെ ഹൈസ്കൂൾ മലയാളം അധ്യാപികമാരായി നിയമിക്കാൻ സുപ്രീംകോടതി കഴിഞ്ഞ വർഷം ഒക്‌ടോബറിൽ നിർദേശിച്ചിരുന്നു. 2011 ലെ പിഎസ്സി ലിസ്റ്റ് പ്രകാരം നാലുപേരുടെ നിയമനം ഒരു മാസത്തിനുള്ളിൽ നടത്താനായിരുന്നു ഉത്തരവ്.

Continue Reading