Connect with us

Uncategorized

പ്ലസ് ടു കോഴക്കേസിൽ കോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ ലീഗൽ അഡ്വൈസറുടെ നിയമോപദേശം ഉൾപ്പെടുത്തിയത് നീക്കം ചെയ്യാൻ കെ.എം.ഷാജിക്ക് സുപ്രീംക്കോടതിയുടെ നിർദേശം.

Published

on

ന്യൂഡൽ‌ഹി: പ്ലസ് ടു കോഴക്കേസിൽ സുപ്രീം കോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ വിജിലൻസ് ലീഗൽ അഡ്വൈസറുടെ നിയമോപദേശം ഉൾപ്പെടുത്തിയത് നീക്കം ചെയ്യാൻ ലീഗ് നേതാവ് കെ.എം.ഷാജിക്ക് സുപ്രീംക്കോടതിയുടെ നിർദേശം. അഭിഭാഷകൻ സർക്കാരിന് കൈമാറുന്ന നിയമോപദേശം പ്രിവിലെജ്ഡ് കമ്മ്യുണിക്കേഷനാണെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി നിയമോപദേശം നീക്കാൻ ആവശ്യപ്പെടുകയായിരുന്നു. തെളിവ് നിയമം അനുസരിച്ച് ഈ രേഖ കോടതിയിൽ ഹാജരാക്കാൻ പാടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
എന്നാലിത് ഹൈക്കോടതി രേഖകളിലുണ്ടായിരുന്നെന്ന് കെ.എം. ഷാജിയുടെ അഭിഭാഷകൻ കോടതിയിലറിയിച്ചു. .കോഴ ആരോപണത്തിൽ കേസ് എടുക്കാനാകില്ലെന്നാണ് നിയമോപദേശം എന്ന് വ്യക്തമാക്കാനാണ് ഇത് എതിർഭാഗം സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയതെന്നാണ് വിശദീകരണം.

Continue Reading