KERALA
തൃശ്ശൂര്‍ എടുക്കാനല്ല, തൃശ്ശൂരിന്‍റെ ദാസനായി പ്രവര്‍ത്തിക്കാനാണ് ഇവിടെ വന്നത്.ധര്‍മയുദ്ധത്തില്‍ എതിര്‍പക്ഷത്തുള്ളവര്‍ ബന്ധുക്കളല്ല

തൃശ്ശൂര്‍: ഈ തിരഞ്ഞെടുപ്പ് കൗരവ-പാണ്ഡവ യുദ്ധംപോലെയെന്നും ധര്‍മയുദ്ധത്തില്‍ എതിര്‍പക്ഷത്തുള്ളവര്‍ ബന്ധുക്കളല്ലെന്നും ‘തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍.തൃശ്ശൂര്‍ എടുക്കാനല്ല, തൃശ്ശൂരിന്‍റെ ദാസനായി പ്രവര്‍ത്തിക്കാനാണ് ഇവിടെ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
. ലീഡര്‍ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണില്‍ വര്‍ഗീയതയ്ക്ക് സ്ഥാനമില്ലെന്ന് യുഡിഎഫ് തെളിയിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ഇന്ന് തൃശ്ശൂരിലെത്തിയ മുരളീധരന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണ് ഒരുക്കിയത്.
ഈ സീറ്റ് നിലനിര്‍ത്താനും വര്‍ഗീയതയെ ഈ മണ്ണില്‍നിന്ന് തുടച്ചുനീക്കാനുമുള്ള പോരാട്ടമാണ് തൃശ്ശൂരിലേത്. ലീഡര്‍ അന്ത്യവിശ്രമം കൊള്ളുന്ന ഈ മണ്ണില്‍ വര്‍ഗീയതയ്ക്ക് സ്ഥാനമില്ലെന്ന് യുഡിഎഫ് തെളിയിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.