NATIONAL
രാജസ്ഥാനിൽ സിപിഎമ്മിന് ഒരു സീറ്റ് നൽകാൻ കോൺഗ്രസ് തീരുമാനം

ജയ്പുർ: രാജസ്ഥാനിൽ സിപിഎം, ആർ.എൽ.പി., ബി.എ.പി. എന്നീ പാർട്ടികളുമായി സഖ്യമുണ്ടാക്കി കോൺഗ്രസ്. ഇന്ത്യ മുന്നണി ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് പ്രാദേശിക പാർട്ടികളെ സഖ്യത്തിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് തീരുമാനം. പ്രാദേശിക പാർട്ടികൾക്ക് മൂന്ന് സീറ്റ് നൽകാൻ തീരുമാനിച്ചതായിട്ടാണ് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
ഭാരത് ആദിവാസി പാർട്ടി (ബിഎപി), രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി (ആർഎൽപി), സിപിഎം എന്നിവർക്ക് സഖ്യത്തിന് കീഴിൽ സംസ്ഥാനത്ത് മത്സരിക്കാൻ ഓരോ സീറ്റ് വീതം നൽകുമെന്നാണ് വിവരം
ബിഎപിക്ക് ദുംഗർപൂർ-ബൻസ്വാര സീറ്റും ഹനുമാൻ ബേനിവാളിൻ്റെ ആർഎൽപിക്ക് നാഗൗർ സീറ്റും സിപിഎമ്മിന് സിക്കാർ സീറ്റും നൽകാനാണ് തീരുമാനമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു.