NATIONAL
ഹരിയാണയിലെ ബിജെപി-ജെജെപി മന്ത്രിസഭ രാജിവച്ചു. ജെ.ജെ.പി -ബി.ജെ.പി ഭിന്നതയ്ക്കിടെയാണ് ഘട്ടറിന്റെ രാജി
ചണ്ഡീഗഢ്: നാടകീയ നീക്കങ്ങള്‍ക്കിടെ ഹരിയാണയിലെ ബിജെപി-ജെജെപി മന്ത്രിസഭ രാജിവച്ചു. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ്ക്ക് രാജിക്കത്ത് കൈമാറി. ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ജന്‍നായക് ജനതാ പാര്‍ട്ടി (ജെ.ജെ.പി)-ബി.ജെ.പി ഭിന്നതയ്ക്കിടെയാണ് ഘട്ടറിന്റെ രാജി. ദുഷ്യന്ത് ചൗട്ടാലയുമായുള്ള ബന്ധം മുറിച്ച് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജെ.ജെ.പിയെ പിളര്‍ത്തി അഞ്ച് എംഎല്‍എമാര്‍ ബിജെപിക്കൊപ്പം ചേരുമെന്നാണ് സൂചന. പുതിയ മുഖ്യമന്ത്രിയെ ബിജെപി ഇന്ന് തന്നെ നിശ്ചയിച്ച് പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്തേക്കും. ലോക്സഭാ തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാനാണ് […]

ചണ്ഡീഗഢ്: നാടകീയ നീക്കങ്ങള്‍ക്കിടെ ഹരിയാണയിലെ ബിജെപി-ജെജെപി മന്ത്രിസഭ രാജിവച്ചു. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ്ക്ക് രാജിക്കത്ത് കൈമാറി.
ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ജന്‍നായക് ജനതാ പാര്‍ട്ടി (ജെ.ജെ.പി)-ബി.ജെ.പി ഭിന്നതയ്ക്കിടെയാണ് ഘട്ടറിന്റെ രാജി. ദുഷ്യന്ത് ചൗട്ടാലയുമായുള്ള ബന്ധം മുറിച്ച് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജെ.ജെ.പിയെ പിളര്‍ത്തി അഞ്ച് എംഎല്‍എമാര്‍ ബിജെപിക്കൊപ്പം ചേരുമെന്നാണ് സൂചന. പുതിയ മുഖ്യമന്ത്രിയെ ബിജെപി ഇന്ന് തന്നെ നിശ്ചയിച്ച് പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്തേക്കും.
ലോക്സഭാ തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാനാണ് ബി.ജെ.പിയുടെ തീരുമാനം. സംസ്ഥാനത്തെ പത്ത് സീറ്റിലും ബി.ജെ.പി. ഒറ്റയ്ക്ക് മത്സരിക്കും. ഹിസാര്‍, ഭിവാനി-മഹേന്ദ്രഗഡ് ലോക്‌സഭാ മണ്ഡലങ്ങള്‍ തങ്ങള്‍ക്ക് വേണമെന്ന ജെ.ജെ.പിയുടെ ആവശ്യം ബി.ജെ.പി. തള്ളിയതാണ് സഖ്യത്തിന്റെ തകര്‍ച്ചയിലേക്ക് നയിച്ചത്.
90 സീറ്റുകളുള്ള ഹരിയാണ നിയമസഭയില്‍ 41 സീറ്റുകളുള്ള ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. സ്വതന്ത്രന്മാരുടേയും ഹരിയാണ ലോക്ഹിത് പാര്‍ട്ടിയുടെ (എച്ച്.എല്‍.പി) ഒരു എം.എല്‍.എയുടേയും പിന്തുണയുള്ളതിനാല്‍ ബി.ജെ.പി സര്‍ക്കാരിന് ഭീഷണിയില്ല. സഭയില്‍ പത്ത് സീറ്റുകളാണ് ജെ.ജെ.പിയ്ക്കുള്ളത്.