Connect with us

NATIONAL

ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതികള്‍ നാളെ വൈകിട്ട് മൂന്നുമണിക്ക്പ്രഖ്യാപിക്കും

Published

on

ന്യൂഡല്‍ഹി: 2024ലെ പൊതുതിരഞ്ഞെടുപ്പുകളുടെയും ചില സംസ്ഥാന അസംബ്ലികളുടെയും തീയതികള്‍ നാളെ പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ശനിയാഴ്ച വൈകിട്ട് മൂന്നുമണിക്ക് വിജ്ഞാന്‍ ഭവനില്‍ നടത്തുന്ന പ്രസ് കോണ്‍ഫറന്‍സിലാണ് പ്രഖ്യാപനം നടത്തുക.

ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി. മുന്‍ വര്‍ഷത്തെ പോലെ നിരവധി ഘട്ടങ്ങളായി ആകും തെരഞ്ഞെടുപ്പ് നടത്തുക. കഴിഞ്ഞ വര്‍ഷം ഏഴു ഘട്ടങ്ങളിലായി ആണ് പൊതുതെരഞ്ഞെടുപ്പ് നടന്നത്. ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്ത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കു പിന്നാലെയാണ് പ്രഖ്യാപനം.

Continue Reading