Connect with us

NATIONAL

മുതിര്‍ന്ന ബിജെപി നേതാവ്   സദാനന്ദ ഗൗഡ  കോണ്‍ഗ്രസിലേക്ക് മൈസൂരിൽ സ്ഥാനാര്‍ഥിയായേക്കും

Published

on

ബംഗളൂരു: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ ഡി.വി സദാനന്ദ ഗൗഡ പാര്‍ട്ടി വിട്ട് മൈസൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ട് ദിവസത്തിനുള്ളില്‍പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിജെപിയുടെ വൈസികെ വഡിയാറിനെതിരെ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടുണ്ട്.

വൊക്കലിഗ സമുദായംഗമായ ഗൗഡ, ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായിരുന്നു. പിന്നീട് റെയില്‍വേ മന്ത്രാലയത്തില്‍ നിന്നു മാറ്റിയതിലുള്‍പ്പെടെ ഗൗഡ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു”

Continue Reading