Connect with us

NATIONAL

ബിജെപി അഴിമതിക്കാരെ വെളുപ്പിച്ചെടുക്കുന്ന വാഷിങ് മെഷീനാണെന്ന അർഥത്തിലുള്ള   പരസ്യവുമായ് കോൺഗ്രസ്

Published

on

ന്യൂഡൽഹി: ബിജെപിക്കെതിരെ പരിഹാസ പരസ്യവുമായി കോൺഗ്രസ്. ബിജെപി അഴിമതിക്കാരെ വെളുപ്പിച്ചെടുക്കുന്ന വാഷിങ് മെഷീനാണെന്ന അർഥത്തിലാണ് കോൺഗ്രസ് പരസ്യം പുറത്തുവിട്ടിരിക്കുന്നത്. വാഷിങ് മെഷീന്‍റെ അകത്തുനിന്ന് പുറത്തുവരുന്ന ബിജെപി നേതാവിന്‍റെ ചിത്രമാണ് പരസ്യത്തിൽ. ദേശീയ ദിനപത്രങ്ങളിലാണ് പരസ്യം നൽകിയിരിക്കുന്നത്.

പ്രതിപക്ഷത്തുള്ള നേതാക്കൾ ബിജെപിയിലേക്ക് കൂറുമാറിയതിന് പിന്നാലെ കേന്ദ്ര ഏജൻസികളുടെ നടപടികൾ നിർത്തിവെയ്ക്കുന്നതായി വിമർശനങ്ങളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് പല റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

Continue Reading